സി. ഐ. ടി. യു. കൊയിലാണ്ടി ഏരിയാ സമ്മേളനം

കൊയിലാണ്ടി : സി. ഐ. ടി. യു. കൊയിലാണ്ടി ഏരിയാ സമ്മേളനം കെ. ദാസൻ എം. എൽ.
എ. ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ പി. ഭാസ്ക്കരൻ
നഗറിൽ നടന്ന സമ്മേളനത്തിൽ സി. കുഞ്ഞമ്മദ് അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ മുഖ്യ പ്രഭാഷണം നടത്തി. കെ. സുകുമാരൻ എം. പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു. 160ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ടി. ഗോപാലനെ സെക്രട്ടറിയായും, സി. കുഞ്ഞമ്മദ് പ്രസിഡണ്ടായും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
