മയക്കുമരുന്നുകളുമായെത്തിയ ഡ്രോൺ വെടിവെച്ചിട്ടു; പാകിസ്താനിൽ നിന്നെത്തിയതെന്ന് സംശയം
മയക്കുമരുന്നുകളുമായെത്തിയ ഡ്രോൺ വെടിവെച്ചിട്ടു ബിഎസ്എഫ്. പാകിസ്താനിൽ നിന്നെത്തിയതെന്ന് സംശയം. പഞ്ചാബിലെ അമൃത് സറിൽ രാജ്യാതിർത്തിയിലാണ് സംഭവം. ഞായറാഴ്ച രാത്രി 8.50ഓടെ ധനോയ് ഖുർദ് ഗ്രാമത്തിലൂടെ പറന്ന ഡ്രോൺ ആണ് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് വെടിവെച്ചത്. 2.70 കിലോ മയക്കുമരുന്നടങ്ങിയ ഒരു സഞ്ചി ഈ ഡ്രോണിൽ നിന്ന് കണ്ടെടുത്തു.
