കൊയിലാണ്ടിയിലെ ഇ-ടോയ്ലെറ്റ് തുരുമ്പെടുത്ത് ഉപകരകണങ്ങൾ നശിക്കുന്നു..

കൊയിലാണ്ടി: പഴയ ബസ്സ് സ്റ്റാന്റിൽ സ്ഥാപിച്ച ഇ-ടോയ്ലെറ്റുകൾ ഉപയോഗ്യശുന്യമായത്കാരണം തുരുമ്പെടുത്തു നശിക്കുന്നു. ഒരു രൂപയുടെ നാണയം ബോക്സിനകത്ത് നിക്ഷേപിച്ചാൽ വാതിൽതുറക്കുന്ന സംവിധാനമാണ് ഇതിനുള്ളത്. എന്നാൽ ആളുകൾ ഉള്ളിൽ കയറിക്കഴിഞ്ഞാൽ അതിനകത്ത് കുടിങ്ങിപ്പോകും എന്ന ഭയത്താൽ ആരുംതന്നെ ഇത് ശ്രദ്ധിക്കാറുമില്ല ഇതിന് മുമ്പ് പലരും ഇതിനകത്ത് കുടിങ്ങിയ അനുഭവം ഉണ്ടായിട്ടുണ്ട്. മുല്ലപ്പള്ളിരാമചന്ദ്രൻ എം. പി. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 3 ലക്ഷത്തിലധികം രൂപ ചിലവഴിച്ചിട്ടാണ് രണ്ട് ഇ. ടോയിലറ്റുകൾ നഗരസഭയുടെ സഹകരണത്തോടെ സ്ഥാപിച്ചത്. നഗരസഭ പഴയ സ്റ്റാന്റിന് വടക്ക്ഭാഗത്തായായിരുന്നു നിർമ്മാണം. ടോയ്ലറ്റിലേക്കുള്ള വെള്ളം സ്റ്റാന്റിൽ തന്നെ കുഴൽകിണർ കുഴിച്ച് പമ്പ്സെറ്റ് വഴി ടാങ്കിലേക്ക് അടിച്ചാണ് ഉപയോഗിക്കാറ്. ഇപ്പോൾ പഴയ സ്റ്റാന്റ് പൊളിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി സ്റ്റാന്റിനകത്തെ കച്ചവടം പൂർണ്ണമായും നഗരസഭ ഒഴിവാക്കിയിരിക്കുകയാണ്. അതോടുകൂടി സ്റ്റാന്റിനകത്ത് ആൾതിരക്ക് തീരെ ഇല്ലാതായിരിക്കുകയാണ്. നോക്കുകുത്തിയായ ഇ-ടോയ്ലറ്റ് ടൗണിലെ മറ്റെവിടെയെങ്കിലും മാറ്റി സ്ഥാപിച്ച് ജനങ്ങൾക്ക് പബ്ലിക്കിന്റെ മുന്നിൽ കയറിയിറങ്ങാൻ കഴിയുന്ന വിധത്തിൽ സ്ഥാപിച്ചും ടോയിലറ്റിന്റെ ഉപയോഗം
ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ ബോധവാന്മാരാക്കുന്ന ബോർഡും സ്ഥാപിച്ചാൽ ജനങ്ങൾക്ക് ഉപയോഗപ്രദമാകുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. അതിന് നഗരസഭ മുൻകൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെടുന്നത്.
.
