കൊയിലാണ്ടി ഫെസ്റ്റിനോടനുബന്ധിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ചു

കൊയിലാണ്ടി> കൊയിലാണ്ടി ഫെസ്റ്റിനോടനുബന്ധിച്ച് നഗരസഭയും ആർ.എസ്.എം. എസ്.എൻ.ഡി.പി കോളേജിലെ എന്റർപ്രണർഷിപ്പ് ഡവലപ്പിമെന്റ് ക്ലബ്ബും സംയുക്തമായി ഭക്ഷ്യമേള സംഘടിപ്പിച്ചു. കൊയിലാണ്ടി ടൗൺഹാൾ പരിസരത്ത് നടന്ന പരിപാടി നഗരസഭാ ചെയർമാൻ അഡ്വ; കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ വി. അനിൽ അദ്ധ്യക്ഷതവഹിച്ചു. 50ൽപരം പരമ്പരാഗത മലബാർ വിഭവങ്ങളും ഭക്ഷ്യമേളയിൽ അണിനിരത്തി. ബി.കോം, ബി. ബി. എ. വിദ്യാർത്ഥികൾ സ്വന്തമായി ഉണ്ടാക്കിയ വിഭവങ്ങളാണ് മേളയിൽ ഉണ്ടായിരുന്നത്. ഭക്ഷ്യമേളയുടെ ആദ്യവിൽപ്പന ആരോഗ്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ പി. കെ. ഭാസ്ക്കരന് നൽകി നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ. ഭാസ്ക്കരൻ, കൗൺസിലർ എം. സുരേന്ദ്രൻ വിദ്യാർത്ഥികളായ ശ്രീരാഗ്, നൗഷിറ എന്നിവർ സംസാരിച്ചു. എന്റർപ്രണർഷിപ്പ് കോർഡിനേറ്റർ ഡോ: കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു.
