KOYILANDY DIARY.COM

The Perfect News Portal

പ്ലസ് വൺ സീറ്റിൽ വർധന: 81 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും

തിരുവനന്തപുരം: പ്ലസ് വൺ സീറ്റിൽ വർധന. 81 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും. സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളിൽ കഴിഞ്ഞ വർഷത്തെ വർധന നടപടി തുടരാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധനവ് ഉണ്ടാകും. മാര്‍ജിനല്‍ സീറ്റ് വര്‍ധനവും അതേ രീതിയില്‍ തുടരും. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 20 ശതമാനം സീറ്റ് വര്‍ധനവും ഏഴ് ജില്ലകളിലെ ഗവ. സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധനവും ഉണ്ടാകും.

Share news