കോഴിക്കോട് ഭിന്നശേഷി സ്ഥാപനത്തിൽ പെൺകുട്ടിക്ക് മർദനം

കോഴിക്കോട് ഭിന്നശേഷി സ്ഥാപനത്തിൽ പെൺകുട്ടി മർദനത്തിനിരയായ സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം തുടങ്ങി. സ്ഥാപന ഉടമയെയും അധ്യാപികയെയും ചോദ്യം ചെയ്യുമെന്ന് മെഡിക്കൽകോളേജ് ഇൻസ്പെക്ടർ എം എൽ ബെന്നി ലാലു പറഞ്ഞു.

കുറ്റിക്കാട്ടൂർ ആനക്കുഴിക്കൽ വി സ്മൈൽ സ്ഥാപനത്തിലെ അധ്യാപിക സൈനബയ്ക് എതിരെ ഒളവണ്ണ സ്വദേശിനിയായ പെൺകുട്ടിയുടെ മാതാവാണ് പരാതിനൽകിയത്.

21-കാരിയായ മകളെ മേയ് ഒന്നിനാണ് മാതാവ് കുറ്റിക്കാട്ടൂരിലെ വി സ്മൈൽ’ എന്ന സ്ഥാപനത്തിൽ ചേർത്തത്. ഫീസ് നൽകേണ്ടെന്നും സ്പോൺസറെ സംഘടിപ്പിച്ച് നൽകിയാൽ മതിയെന്നുമാണ് നടത്തിപ്പുകാർ പറഞ്ഞത്. രണ്ടാഴ്ച കഴിഞ്ഞ് മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയപ്പോഴാണ് ശരീരത്തിൽ മർദനമേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടത്.
