KOYILANDY DIARY.COM

The Perfect News Portal

വാഹനാപകടത്തിൽ 12കാരൻ മരിച്ചു; 11 പേർക്ക് പരിക്ക്

തിരുവനന്തപുരം: വാഹനാപകടത്തിൽ 12കാരൻ മരിച്ചു. പാറശ്ശാല ഇഞ്ചിവിളയിൽ പിക്കപ്പ് വാനും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 വയസുകാരൻ മരിച്ചു. 11പേർക്ക് പരിക്കേറ്റു. എറണാകുളം കോതമംഗലം സ്വദേശി ആരോമൽ (12) ആണ് മരിച്ചത്.


കന്യാകുമാരിയിൽ നിന്ന് മീൻകയറ്റി അമിതവേഗതയിൽ വന്ന പിക്കപ്പ് വാൻ  എറണാകുളത്ത് നിന്നും കന്യാകുമാരിയിലേക്ക് പോയ വിനോദസഞ്ചാരികളുടെ ട്രാവലറിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

 

Share news