KOYILANDY DIARY.COM

The Perfect News Portal

വാർഷികം ആഘോഷിച്ചു

വാർഷികം ആഘോഷിച്ചു. മേപ്പയ്യൂർ മൈത്രിനഗർ റസിഡൻ്റ്സ് അസോസിയേഷൻ 10-ാം വാർഷികം വിവിധ പരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. മൈത്രിനഗർ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ടി.ചന്ദ്രൻ ചൈതന്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാർ സിംഗർ ഫെയിം എസ്.എസ്.ശ്രീദർശ്, കൗമുദി കളരിക്കണ്ടി എന്നിവർ മുഖ്യാതിഥികളായി.
ചടങ്ങിൽ വെച്ച് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീനിലയം വിജയൻ, പി. പ്രശാന്ത് എന്നിവർ ചേർന്ന് പ്രദേശത്തെ 80 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാരെയും, എൻ.എം.എം.എസ്. ജേതാവ് ഡി.പി. ആര്യശ്രീയെയും ആദരിച്ചു. വിജയൻ മയൂഖം, എളമ്പിലാശ്ശേരി കുഞ്ഞിമൊയ്തി, എൻ.പി. പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ, മുതിർന്നവർ എന്നിവരുടെ കലാപരിപാടികളും, കോഴിക്കോട് നാന്തലക്കൂട്ടത്തിൻ്റെ ‘വാമൊഴിചിന്ത് ‘ നാടൻ പാട്ട് അവതരണവും നടന്നു.
Share news