KOYILANDY DIARY.COM

The Perfect News Portal

നാദാപുരത്ത് 6 വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ

നാദാപുരത്ത് 6 വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ.
താലൂക്ക് ആശുപത്രിക്ക് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പശ്‌ചിമ ബംഗാൾ മാൾഡ ജില്ലയിലെ ദുസ്തബിഗിരി സ്വദേശി മൊസ്തഖിം ഷെയ്ഖ് (19) ആണ് പിടിയിലായത്‌. കുമ്മങ്കോട് അഹമ്മദ് മുക്കിൽ വീടിനു സമീപം കനാൽ പറമ്പിൽ സഹോദരനൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ ബലമായി പൊക്കിയെടുത്ത്‌ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ മൂത്ത കുട്ടി ബഹളം വയ്‌ക്കുകയായിരുന്നു.
തുടർന്ന് ബഹളം കേട്ടെത്തിയ നാട്ടുകാരാണ്‌ പ്രതിയെ പൊലീസിൽ ഏൽപ്പിച്ചത്‌. കഴിഞ്ഞ വെള്ളിയാഴ്ച നാദാപുരം പൊലീസ് സ്റ്റേഷനു സമീപം മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതും ഇയാൾ തന്നെയാണെന്ന്‌ പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ സഹോദരൻ ഉൾപ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. എട്ടുമാസത്തോളമായി മൊസ്തഖിം ഷെയ്ഖ് നാദാപുരത്ത് കൂലിപ്പണി ചെയ്തു വരികയാണ്.

 

Share news