KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വിമൻ ജസ്റ്റിസ് പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വിമൻ ജസ്റ്റിസ് പ്രക്ഷോഭത്തിലേക്ക്. ശസ്ത്രക്രിയയെ തുടർന്ന് വയറ്റിൽ കത്രികയുമായി അഞ്ച് വർഷം നരകയാതനയനുഭവിച്ച ഹർഷിനക്ക് മാന്യമായ നഷ്ടപരിഹാരം നൽകുക, ഐ.സി.യുവിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരന് മാതൃകാപരമായ ശിക്ഷ ഉറപ്പു വരുത്തുക, അയാൾക്കു വേണ്ടി ഒത്തുതീർപ്പിനു ശ്രമിച്ച ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചു വിടുക, ആശുപത്രിയിൽ സ്ത്രീകൾക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങളുയർത്തി വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് പ്രക്ഷോഭത്തിലേക്ക്.

ഇതിൻ്റെ ഭാഗമായി രാവിലെ പത്ത് മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് മാർച്ച് ഉദ്ഘാടനം ചെയ്തു. വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് വി.എ. ഫായിസ്, ഡി.സി.സി ജന. സെക്രട്ടറി ദിനേഷ് പെരുമണ്ണ, വെൽഫെയർ പാർട്ടി ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് എ.പി. വേലായുധൻ, അജിത അന്വേഷി, ഹർഷിന, മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
Share news