KOYILANDY DIARY.COM

The Perfect News Portal

35 സ്റ്റുഡന്റ്‌സ് മാർക്കറ്റുമായി കൺസ്യൂമർ ഫെഡ്

കോഴിക്കോട്: സ്‌കൂൾ വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ കൺസ്യൂമർ ഫെഡ് 35 സ്റ്റുഡന്റ്‌സ് മാർക്കറ്റുകൾ തുടങ്ങി. മെഗാ ത്രിവേണി സ്റ്റുഡന്റ്‌സ് മാർക്കറ്റിന്റെയും സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന സ്‌കൂൾ മാർക്കറ്റുകളുടെയും ജില്ലാതല ഉദ്ഘാടനം  മുതലക്കുളം ത്രിവേണി സൂപ്പർമാർക്കറ്റിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് അധ്യക്ഷനായി. ഡയറക്ടർ ഗോകുൽദാസ് കോട്ടയിൽ, കോഴിക്കോട് ടൗൺ കോ- -ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ടി വി നിർമലൻ,  കേരള ബാങ്ക് റീജണൽ മാനേജർ സി അബ്ദുൾ മുജീബ്, പൊലീസ് എംപ്ലോയീസ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി സി രാജൻ, കൺസ്യൂമർ ഫെഡ് സീനിയർ മാനേജർ പി സുരേഷ് ബാബു, അനൂജ്, റീജണൽ മാനേജർ പി കെ അനിൽ കുമാർ, അസി. റീജണൽ മാനേജർ വൈ എം  പ്രവീൺ എന്നിവർ സംസാരിച്ചു. സഹകരണ സംഘങ്ങളാണ്‌ സ്റ്റുഡന്റ്‌സ് മാർക്കറ്റുകൾ നടത്തുന്നത്‌. ഗുണമേന്മയും വിലക്കുറവും ഉറപ്പാക്കിയാണ് പഠനോപകരണങ്ങൾ  ലഭ്യമാക്കുക.
അധ്യയന വർഷാരംഭത്തിൽ വിപണിയിലുണ്ടാകുന്ന കൃത്രിമവിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണിത്. മുതലക്കുളം ത്രിവേണി മാർക്കറ്റിൽ സ്‌കൂൾ ബാഗുകൾ വിലക്കുറവിൽ ലഭിക്കുന്ന ബാഗ് ഹൗസ്, പോപ്പി, -ജോൺസ്, – ദിനേശ്, മാരാരി കുടകൾ ലഭ്യമാകുന്ന അമ്പ്രല്ലാ കോർണർ, സ്‌പോർട്‌സ് കോർണർ എന്നിവയും മുകൾനിലയിൽ ഷൂ മാർട്ടും നോട്ട്ബുക്ക് ഗ്യാലറിയും പഠനോപകരണ വിഭാഗവുമുണ്ട്.

 

 

Share news