KOYILANDY DIARY.COM

The Perfect News Portal

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു, പയ്യോളിയിൽ യുവാവിനായി തിരച്ചിൽ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു, പയ്യോളിയിൽ യുവാവിനായി തിരച്ചിൽ. തിക്കോടി പതിനൊന്നാം വാർഡിലെ തെക്കേ കൊല്ലൻകണ്ടി ശങ്കരനിലയത്തിൽ വിഷ്ണു സത്യനെതിരെയാണ് (27) കേസെടുത്തത്. പ്രദേശവാസികളായ സ്ത്രീകളുടെ പരാതിയിലാണ് കേസ്.

പരിശോധനയിൽ പ്രതി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. പ്രതി വിഷ്ണു ഇപ്പോൾ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി നടത്തുകയാണെന്ന് പയ്യോളി പൊലീസ് അറിയിച്ചു.
നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ ഇയാൾ പണമുണ്ടാക്കാനായി ദുരുപയോഗം ചെയ്തിട്ടുണ്ട്. വാട്ട്സ്ആപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലെ അശ്ലീല ഗ്രൂപ്പുകളിലാണ് ഇയാൾ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്. ഗ്രൂപ്പിലുള്ളവരിൽ നിന്ന് പണം വാങ്ങി സ്ത്രീകളുടെ ചിത്രങ്ങളും ഫോൺ നമ്പറും വിൽക്കുകയാണ് ഇയാളുടെ രീതി.
Share news