KOYILANDY DIARY.COM

The Perfect News Portal

കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരൻ മരിച്ചു

കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരൻ മരിച്ചു. മലപ്പുറം കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടില്‍ മുഹമ്മദ് ഹംദാനാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഹംദാൻ്റെ ദേഹത്തേക്ക് മഴയില്‍ കുതിര്‍ന്നു നിന്ന കല്ല് വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ വളാഞ്ചേരിയിലെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊളമംഗലം എം.ഇ.ടി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ഹംദാന്‍. ഹംസയാണ് പിതാവ്, സഹീറയാണ് മാതാവ്, മുഹമ്മദ് ഹനാന്‍ സഹോദരനാണ്. കാടാമ്പുഴ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടു നല്‍കും.

Share news