KOYILANDY DIARY.COM

The Perfect News Portal

സുഡാൻ രക്ഷാദൗത്യം: ഡൽഹിയിലേക്കുള്ള മൂന്നാമത്തെ വിമാനം എത്തി

ന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ നിന്ന് പ്രവാസികളുമായി ഇന്ത്യയിലേക്ക് തിരിച്ച മൂന്നാമത്തെ വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ  എത്തി. 231 പേരാണ് എത്തിയിട്ടുള്ളത്.


എത്തിയവരില്‍ ഒരു മലയാളി കുടുംബവുമുണ്ട്. കോട്ടയം ചുങ്കം വാരിശ്ശേരി സ്വദേശി  ബോബി സെബാസ്റ്റ്യൻ, ഭാര്യ സുഡാൻ പൗരയായ ഹാലാ മോവാവിയ അബു സെയ്‌ദ് എന്നിവരാണ്  എത്തിയത്. 3 വർഷമായി സുഡാനിലെ റിയാദിൽ  റസ്റ്റോറന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ബോബി. പ്രശ്‌നങ്ങളെ തുടര്‍ന്ന് ബോബി ജോലി ചെയ്‌തിരുന്ന ഹോട്ടൽ പൂട്ടേണ്ടി വന്നു. ജോലി നഷ്‌ടമായി എഴ് ദിവസം വീടിനുള്ളിൽ തന്നെ കഴിയേണ്ടി വന്നെങ്കിലും സുരക്ഷിതമായി നാട്ടില്‍ എത്താനായതിന്റെ ആശ്വാസത്തിലാണ് ബോബിയും ഭാര്യയും.


ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന എയർ ഏഷ്യ ഐ.5  549 വിമാനത്തിൽ ഇവര്‍ നാട്ടിലെത്തും. വൈകുന്നേരം 6. 10 നാണ് ഫ്ലൈറ്റ് കൊച്ചിയിലെത്തുക.

 

 

Share news