KOYILANDY DIARY

The Perfect News Portal

ദുബായില്‍ 23 ഷവര്‍മക്കടകള്‍ അടച്ചുപൂട്ടി

അബുദാബി: ദുബായ് മുനിസിപ്പാലിറ്റിയിലെ 23 ഷവര്‍മക്കടകള്‍ അടച്ചുപൂട്ടി. ശുചിത്വമില്ലാതെ ആരോഗ്യത്തിനു ഹാനികരമാകുന്ന സാഹചര്യങ്ങളില്‍ ഷവര്‍മ ഉണ്ടാക്കിയിരുന്ന കടകളാണ് നഗരസഭാ ആരോഗ്യ വിഭാഗം അടപ്പിച്ചത്. ഷവര്‍മ വില്‍ക്കുന്നതിനു മുനിസിപ്പാലിറ്റി അധികൃതര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്തു

43 ഷവര്‍മക്കടകളാണ് ശുചിയായ സാഹചര്യങ്ങളില്‍ ഷവര്‍മ ഉണ്ടാക്കിയിരുന്നത്. 171 സ്ഥാപനങ്ങള്‍ ശുചിത്വസംവിധാനങ്ങള്‍ ഒരുക്കുന്നതായും തെളിഞ്ഞു. കടയ്ക്കുള്ളില്‍ വച്ചു മാത്രമേ ഷവര്‍മ ഉണ്ടാക്കാവൂ എന്നു പുതിയ മാര്‍ഗനിര്‍ദ്ദേശം നിഷ്കര്‍ഷിക്കുന്നു. നവംബറിനു മുമ്ബു ശുചിത്വ സംവിധാനങ്ങള്‍ ഒരുക്കാനാണ് എല്ലാ കടകള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്.

യാതൊരു ശുചിത്വ സംവിധാനവും ഒരുക്കാത്ത കടകളാണ് അടച്ചുപൂട്ടിയത്. ബാക്കി കടകളില്‍ പരിശോധന തുടരുകയാണ്. ശുചിത്വമില്ലെന്നു കണ്ടെത്തിയാല്‍ പരിശോധന കഴിയുമ്ബോള്‍തന്നെ പൂട്ടിക്കും. ഒന്നര വര്‍ഷത്തിനുള്ളില്‍ 2074 ഭക്ഷണശാലകള്‍ പുതിയതായി ദുബായില്‍ തുറന്നതാണ് കടക്ക്. ദിവസവുംനാലു കടകള്‍ വീതമാണ് തുറന്നതെന്നും അല്‍ ഇത്തിഹാദിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisements

നിലവിലുള്ള ഷവര്‍മ കടകള്‍ നവംബര്‍ ഒന്നിന് മുന്‍പ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കണമെന്നാണു നഗരസഭാധികൃതര്‍ നല്‍കിയ നോട്ടീസ്. ഇതു സംബന്ധിചച്ചു കഴിഞ്ഞ മെയില്‍ സ്ഥാപനങ്ങള്‍ക്കു ആവശൃമായ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. അതിനുശേഷം 245 സ്ഥാപനങ്ങള്‍ സ്ഥിതിമാറ്റാനുള്ള സന്നദ്ധത അറിയിച്ചതായി മുനിസിപ്പാലിറ്റിയിലെ ഭക്ഷൃപരിശോധന വകുപ്പ് തലവന്‍ സുല്‍ത്താന്‍ അല്‍ത്വാഹര്‍ അറിയിച്ചു.

മൊത്തം 481 സ്ഥാപനങ്ങള്‍ക്കാണു ഷവര്‍മ വില്‍പ്പനയ്ക്കായി നഗരസഭ ലൈസന്‍സ് നല്‍കിയത്. ഇതില്‍ മലയാളികള്‍ നടത്തുന്ന കടകളുമുണ്ട്. ഫാസ്ററ്ഫുഡുകള്‍ വിതരണം ചെയ്യുന്ന സ്ഥപാനങ്ങള്‍ക്കു നഗരസഭ പ്രതേൃക മാര്‍ഗനിര്‍ദ്ദേശങ്ങ പുറത്തിറക്കിയിട്ടുണ്ട്. ആറു മാസത്തിനുള്ളില്‍ പുതിയ ചട്ടമനുസരിച്ചു സ്ഥാപനങ്ങള്‍ മാറ്റിയിരിക്കണമെന്നായിരുന്നു നിര്‍ദ്ദേശം.