KOYILANDY DIARY.COM

The Perfect News Portal

ജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി

പേരാമ്പ്ര : നൊച്ചാട് പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കണമെന്ന് എൽ.ഡി.എഫ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ 13, 14, 15 വാർഡുകൾ ഉൾപ്പെടുന്ന നൊച്ചാട് മേഖലയിലെ ഡിസ്ട്രിബ്യൂട്ടറി കനാൽ അടിയന്തിരമായി തുറക്കണമെന്നും എൽ ഡി എഫ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടത്. പ്രദേശത്തെ ഏതാണ്ട് 400 ഓളം കുടുംബങ്ങൾ ഡിസ്ട്രിബ്യൂട്ടറി കനാൽ തുറക്കാത്തതിൻ്റെ ഭാഗമായി രൂക്ഷമായ ജലക്ഷാമം അനുഭവിക്കുകയാണ്. പല തവണ ജന പ്രതിനിധികൾ അധികാരികളെ സമീപിച്ചിട്ടും ഫലമുണ്ടായിട്ടില്ല.


രാമല്ലൂർ കരിങ്ങാറ്റി ക്ഷേത്രം മുതൽ നൊച്ചാട് വാര്യങ്കണ്ടി താഴെ വരെയുള്ള പ്രദേശവാസികൾക്കാണ് ജലക്ഷാമം നേരിടുന്നത്. വറ്റിക്കൊണ്ടിരിക്കുന്ന കിണറുകളിൽ ഉറവയില്ലാത്തതിനാൽ കുടിവെള്ള ക്ഷാമവും അതുപോലെ സമീപത്തെ നെൽ വയലിലെ ഏക്കറ കണക്കിന് കൃഷികളും കരിഞ്ഞുണങ്ങിക്കൊണ്ടിരിക്കുകയാണ്.

മറ്റ് ഭാഗങ്ങളിലേക്ക് ജലം നൽകേണ്ടതിനാലാണ് നൊച്ചാട് ഡിസ്ട്രിബ്യൂട്ടറി അടച്ചിടുന്നത് എന്നാണ് അധികാരികൾ പറയുന്നത്. എന്നാൽ ഈ ഭാഗങ്ങളിലെ ജന ജീവിതം പരിഗണിക്കാതെയുള്ള അധികാരികളുടെ സമീപനം കടുത്ത പ്രതിഷേധത്തിനിടവരുത്തിയിരിക്കയാണ്.

യോഗത്തിൽ എം കുഞ്ഞിരാമനുണ്ണി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.കെ രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം കമ്മിറ്റി തീരുമാനങ്ങൾ കെ.പി ആലിക്കുട്ടി റിപ്പോർട്ട് ചെയ്തു. ലത്തീഫ് വെള്ളിലോട്ട് , ഇ.ടി സോമൻ, എൻ.എസ് കുമാർ, വി.എം മനോജ് എന്നിവർ സംസാരിച്ചു. പേരാമ്പ്ര ബൈപ്പാസ് ഉദ്ഘാടനം, മഴക്കാല പൂർവ്വ ശുചീകരണം എന്നിവ വിജയിപ്പിക്കാൻ യോഗത്തിൽ തീരുമാനമെടുത്തു.

Share news