KOYILANDY DIARY.COM

The Perfect News Portal

കന്നുകുട്ടികൾക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു

കന്നുകുട്ടികൾക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു. കൊയിലാണ്ടി: ജനകീയാസൂത്രണ പദ്ധതി പ്രകാരം 2022 – 23 വർഷത്തെ കന്നുകുട്ടി പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തി കന്നുകുട്ടികൾക്കുള്ള കാലിത്തീറ്റ വിതരണം നടേരി ക്ഷീരോൽപ്പാദക സഹകരണ സംഘം വൈദ്യരങ്ങാടി കേന്ദ്രത്തിൽ വെച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ കെ. പി. സുധ ഉദ്ഘാടനം നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ. എ. ഇന്ദിര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി നസീറ, AFO പി. ആർ. മോഹനൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ എൻ. എസ്. വിഷ്ണു സ്വാഗതം പറഞ്ഞു. കന്നുകുട്ടികൾക്ക് മാസം തോറും 18 മാസത്തേക്കാണ് ഈ പദ്ധതി പ്രകാരം ഗുണഭോക്കാക്കൾക്ക് ആനുകൂല്യം ലഭിക്കുക.
Share news