KOYILANDY DIARY.COM

The Perfect News Portal

പരിധി വിട്ട പടക്കം പൊട്ടിക്കൽ, ചെറിയ പെരുന്നാളിന് നാദാപുരത്ത് പലയിടത്തും അപകടം

പരിധി വിട്ട പടക്കം പൊട്ടിക്കൽ, ചെറിയ പെരുന്നാളിന് നാദാപുരത്ത് പലയിടത്തും അപകടം.
പടക്കം പൊട്ടിക്കൽ ആഘോഷത്തിനിടെ പലർക്കും പൊള്ളലേറ്റു. തെങ്ങുകൾക്കു തീ പിടിച്ചു. റോഡിൽ വച്ചുള്ള പടക്കം പൊട്ടിക്കൽ പൊലീസ് തടഞ്ഞു. കുറുവന്തേരി കല്ലിക്കണ്ടിയിൽ പൊലീസുമായി വാക്കുതർക്കം ഉണ്ടായി. കണ്ടാലറിയാവുന്ന 15 പേർക്കെതിരെ വളയം പൊലീസ് കേസെടുത്തിട്ടുണ്ട്.
തീ പിടിച്ച പടക്കം മാനത്തേക്ക് ഉയരുന്നതിനു പകരം കടകളിലേക്ക് എത്തിയും അപകടമുണ്ടായി. ചെക്യാട് മുണ്ടോൾ പള്ളിക്കു സമീപം തെങ്ങിൻ്റെ മുകളിൽ പതിച്ച കത്തിയ വാണം കാരണം 2 തെങ്ങുകൾക്ക് തീ പിടിച്ചു. 110 കെവി ലൈനിനു സമീപത്തായാണ് തീ പിടിത്തമുണ്ടായത്. തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. തുടർന്ന് ഫയർ ആൻഡ് റസ്ക്യു ഓഫീസർ സുജേഷ്കുമാറിൻ്റെ നേതൃത്വത്തിലെത്തിയ സംഘം തെങ്ങുകളിലെ തീ അണച്ചു. ഫയർ ആൻഡ് റസ്ക്യൂ ടീമിലെ ഓഫീസർമാരായ എം.കെ.ലിനീഷ്, കെ.മനോജ്, എ.പി.ഷൈജേഷ്, കെ.എം.ഷിജു തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Share news