KOYILANDY DIARY.COM

The Perfect News Portal

പ്രധാനമന്ത്രിയോട്100 ചോദ്യങ്ങളുമായി ജില്ലാ കേന്ദ്രങ്ങളിൽ നൂറായിരംപേർ അണിനിരന്നു

തിരുവനന്തപുരം: ചോ​ദ്യങ്ങളെ ഭയന്ന് ഒളിച്ചോടുന്ന പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങളുമായി ജില്ലാ കേന്ദ്രങ്ങളിൽ നൂറായിരംപേർ അണിനിരന്നു. മറുപടി കിട്ടാത്ത ചോദ്യങ്ങൾ വീണ്ടും ചോദിക്കുകയെന്ന ഉദ്യമത്തോടെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച യങ് ഇന്ത്യ ക്യാമ്പയിന് ഞായറാഴ്ച തുടക്കമായി.

121 ലോകരാജ്യങ്ങളെ പരി​ഗണിച്ച് പുറത്തിറക്കിയ ആ​ഗോളപട്ടിണി സൂചികയിൽ ഇന്ത്യ 107-ാമത് സ്ഥാനത്തേക്ക് തള്ളപ്പെട്ടത് എന്തുകൊണ്ടാണ്, ഒമ്പത് വർഷത്തെ പ്രധാനമന്ത്രി കാലയളവിൽ 2019ൽ മാത്രമാണ് ഒരു വാർത്താ സമ്മേളനം നടത്തിയത്. ജനാധിപത്യരാജ്യത്തെ പ്രധാനമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ നേരിടാൻ തയ്യാറല്ലെന്നത് ഉചിതമായി തോന്നുന്നുണ്ടോ,

എന്തിനാണ് ചോദ്യങ്ങളെ ഭയപ്പെടുന്നത്, ബിഎസ്എൻഎല്ലിനെ സേവനം ലഭ്യമാക്കാതെ വൈകിപ്പിക്കുന്നത് ആർക്കുവേണ്ടിയാണ് തുടങ്ങി 100 ചോദ്യങ്ങളാണ് ജില്ലാകേന്ദ്രങ്ങളിൽ സംഘടിപ്പിച്ച യങ് ക്യാമ്പയിനിൽ യുവാക്കൾ ഉന്നയിച്ചത്.

Advertisements
Share news