KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പുനലൂരിൽ വീട്ടിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ പുഴുവരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പുനലൂരിൽ വീട്ടിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ പുഴുവരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പുനലൂർ പോലീസ് പറഞ്ഞു. കല്ലടയാറിനോട് ചേർന്ന് വെട്ടിപ്പുഴ പാലത്തിന് സമീപം കുടിൽകെട്ടി താമസിച്ചിരുന്ന ഇന്ദിരയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം ജീർണിച്ച അവസ്ഥയിലാണ്. സ്ത്രീയുടെ മൃതദേഹം ഇന്ദിരയുടെതും പുരുഷൻ്റെ മൃതദേഹം ഇവിടെ എത്തുന്ന സഹായികളായ ആരുടെയെങ്കിലും ആയിരിക്കാം എന്നാണ് പോലീസ് സംശയിക്കുന്നത്.

പ്രാഥമിക തെളിവുകൾ വെച്ച് കൊലപാതകമാവാം എന്നാണ് സൂചന. വീടിന് മുറ്റത്ത് ചോര വാര്‍ന്നു പോയിരിക്കുന്നതും ചോരപുരണ്ട കല്ലും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ തെളിവുകൾക്കായി ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

Advertisements
Share news