KOYILANDY DIARY

The Perfect News Portal

ഇത്തരം ശീലങ്ങള്‍ നിങ്ങളെ എളുപ്പം വാര്‍ദ്ധക്യത്തിലേയ്ക്ക് നയിക്കും

ആരോഗ്യകരമായ ജീവിതശൈലിയും ശീലങ്ങളും ഒരാളുടെ പ്രായത്തെ ഏറെ സ്വാധീനിക്കുന്ന കാര്യമാണ്. മോശം ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ അനാരോഗ്യവും പ്രായക്കൂടുതലിനും കാരണമാകും. ഇത്തരത്തിലുള്ള 7 ശീലങ്ങളെക്കുറിച്ചാണ് ചുവടെ പറയുന്നത്.

1, വൈകിയുള്ള ഉറക്കം
ചെറുപ്പമായിരിക്കുമ്ബോള്‍, രാത്രി വൈകി സിനിമ കാണുകയും, പുസ്തകം വായനയും ഗെയിം കളിക്കുന്നതുമൊക്കെ പതിവായിരിക്കും. ഇതുകാരണം ഉറക്കം വളരെ വൈകിയായിരിക്കും. എന്നാല്‍ ഈ ശീലം പെട്ടെന്ന് പ്രായം വര്‍ദ്ദിക്കാന്‍ കാരണമാകും.

2, ക്ഷമ ഇല്ലായ്മ
പല വിഷയങ്ങളിലും ഇടപെടുമ്ബോള്‍ ക്ഷമ ഇല്ലാതെയുള്ള പെരുമാറ്റം പ്രായ കൂടുതലിന് നേരിട്ടല്ലാതെ കാരണമാകും. ഇങ്ങനെ ക്ഷമ ഇല്ലാതെ എടുത്തുചാടി ദേഷ്യപ്പെടുമ്ബോള്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ് കൂടുകയും രക്തസമ്മര്‍ദ്ദം, ശരീരഭാരം, പ്രമേഹം എന്നിവ കൂടുകയും ചെയ്യുന്നു. ഇത് പ്രായക്കൂടുതല്‍ വേഗത്തിലാക്കും.

Advertisements

3, വ്യായാമം മുടക്കുന്നത്
പുതുവര്‍ഷ പ്രതിജ്ഞ എന്ന നിലയില്‍ പലരും ശരീരഭാരവും വണ്ണവും കുറയ്ക്കുന്നതിനായി വ്യായാമം തുടങ്ങും. എന്നാല്‍, അല്‍പ്പം വണ്ണം കുറയുമ്ബോള്‍, ഇത് മുടക്കുകയാണ് പതിവ്. ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ വ്യായാമത്തിന് പ്രധാന പങ്കുണ്ട്. വ്യായാമം ചെയ്യുമ്ബോള്‍ കോര്‍ട്ടിസോളിന്റെ അളവ് കുറയുകയും, ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂടുകയും ചെയ്യും. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് സഹായകരമാണ്.

4, മധുരത്തോട് ഒടുങ്ങാത്ത പ്രണയം
ഒത്തിരി മധുരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ട്. ചായയിലും മറ്റും പഞ്ചസാര വാരിക്കോരി ഇടുന്നവര്‍ ഒന്ന് ഓര്‍ക്കുക, നിങ്ങള്‍ക്ക് അതിവേഗം പ്രായകൂടുതല്‍ അനുഭവപ്പെടും. പഞ്ചസാരയുടെ അമിത ഉപയോഗം കാരണം പ്രമേഹം മാത്രമല്ല ചര്‍മ്മത്തില്‍ ചുളിവുകള്‍ വര്‍ദ്ധിക്കാനും ഇടയാക്കും. ചര്‍മ്മത്തിന്റെ ഇലാസ്തികത സംരക്ഷിക്കുന്ന പ്രോട്ടീനുകളെ നശിപ്പിക്കാനും പഞ്ചസാരയുടെ അമിത ഉപയോഗം കാരണമാകും.

5, പുകവലി ഒരുകാരണവശാലും വേണ്ട
ആരോഗ്യകരമായി ഏറെക്കാലം ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ പുകവലി കര്‍ശനമായും ഒഴിവാക്കണം. ആയുസ് വര്‍ദ്ധിപ്പിക്കുന്നതിനും പുകവലി ഒഴിവാക്കിയാല്‍ സാധിക്കുമെന്നാണ് 2002ല്‍ അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. മുപ്പത്തിയഞ്ചാമത്തെ വയസില്‍ പുകവലി അവസാനിപ്പിച്ചാല്‍ എട്ടു വര്‍ഷം അധികം ജീവിക്കാമെന്നാണ് ഈ പഠനത്തില്‍ വ്യക്തമാക്കുന്നത്. അറുപത്തിയഞ്ചാമത്തെ വയസില്‍ പുകവലി നിര്‍ത്തിയാല്‍ രണ്ടു മുതല്‍ നാലുവര്‍ഷം വരെ അധികം ജീവിക്കാം.

6, കണ്ണ് തിരുമ്മരുത്
ഏറെക്കാലം ചെറുപ്പത്തോടെയിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു കാരണവശാലും കണ്ണ് തിരുമ്മരുത്. കണ്ണിന് ചുറ്റും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാന്‍ ഇത് സഹായകരമാകും. കണ്ണിന് ചുറ്റുമുള്ള ചര്‍മ്മം വളരെ നേര്‍ത്തതാണ്. ഇടയ്ക്കിടെ കണ്ണ് തിരുമ്മുമ്ബോള്‍ ഈ ഭാഗത്ത് വേഗം ചുളിവുകള്‍ വീഴാന്‍ കാരണമാകും.

7, മദ്യപാനം നിയന്ത്രിക്കണം
മിതമായ തോതില്‍ മദ്യപിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് ചില കാര്‍ഡിയോളജിസ്റ്റുകള്‍ പറയാറുണ്ട്. എന്നാല്‍ മദ്യപാനം അമിതമായാല്‍ നിങ്ങളുടെ ആയുസ് ചെറുതാകും. മദ്യപാനം പലതരത്തില്‍ ആരോഗ്യത്തിന് ഹാനികരമാണ്. കരള്‍രോഗം, ക്യാന്‍സര്‍ എന്നിവയൊക്കെ വരാന്‍ മദ്യപാനം കാരണമാകും. അതുകൊണ്ടുതന്നെ മദ്യാപനം നല്ലരീതിയില്‍ നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യുക