KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ തെരുവ് നായയുടെ കടിയേറ്റ് 3 പേർക്ക് പരിക്ക്

കൊയിലാണ്ടിയിൽ തെരുവ് നായയുടെ കടിയേറ്റ് 3 പേർക്ക് പരിക്ക്. കൊയിലാണ്ടി ബപ്പൻകാട് റെയിൽവെ അണ്ടർപ്പാസിന് സമീപം വെച്ചാണ് 3 പേർക്ക് നായയുടെ കടിയേറ്റത്. പതിറ്റിൻ, വിനീഷ്, ശിവൻ എന്നിവർക്കാണ് കടിയേറ്റത്. ഒരാൾ മേലൂർ സ്വദേശിയാണെന്നറിയുന്നു. 3 പേരെയും കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇവരെ പ്രാഥമിക ശുശ്രൂഷ നൽകി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. 3 പേർക്കും കാലിനാണ് കാര്യമായ പരിക്കേറ്റത്. നായയെ ഭയന്ന് ഓടുന്നതിനിടയിൽ വീണതിനെ തുടർന്ന്  ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റതായി അറിയുന്നു. ബപ്പൻകാട് പരിസരത്ത് നിന്ന് നായകൾ കൂട്ടത്തോടെ ആളുകളുടെ പിറകെ ഓടി അക്രമിക്കുന്ന സ്ഥതിയാണ് ഉള്ളതെന്ന് സമീപത്തെ കച്ചവടക്കാർ പറഞ്ഞു. തെരുവ് നായകളുടെ അക്രമത്തെ തുടർന്ന് പ്രദേശത്തെ ജനങ്ങളാകെ ഭീതിയാലായിരിക്കുയാണ്.

Share news