KOYILANDY DIARY.COM

The Perfect News Portal

മതനിരപേക്ഷ മനസ്സിനെ കീഴ്‌പ്പെടുത്താനുള്ള ആർഎസ്‌എസ്‌ – ബിജെപി കാപട്യം തുറന്നുകാട്ടി ഡിവൈഎഫ്‌ഐ

കോഴിക്കോട്‌: കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ കീഴ്‌പ്പെടുത്താനുള്ള ആർഎസ്‌എസ്‌- ബിജെപി കാപട്യം തുറന്നുകാട്ടി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ‘ഓർമപ്പെടുത്തൽ’കൂട്ടായ്‌മ സംഘടിപ്പിച്ചു. മൊഫ്യൂസിൽ ബസ്‌ സ്‌റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടി  സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ ഉദ്‌ഘാടനംചെയ്‌തു.
ആർഎസ്‌എസിന്റെ അടിസ്ഥാന ഗ്രന്ഥമായ വിചാരധാരയിൽ ക്രിസ്‌ത്യാനികൾ ശത്രുക്കളാണെന്നാണ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നാൽ, അത്‌ മറച്ചുവച്ച്‌ ചില ബിഷപ്പുമാരെ കൂട്ടുപിടിച്ച്‌ മതനിരപേക്ഷത തകർക്കാനുള്ള  നീക്കമാണ്‌ സംസ്ഥാനത്ത്‌ ബിജെപി നടത്തുന്നതെന്ന്‌ കൂട്ടായ്‌മ അഭിപ്രായപ്പെട്ടു.
രാജ്യത്തുടനീളം ആർഎസ്‌എസ്‌ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത്‌  ക്യാമ്പയിനിൽ തുറന്നുകാട്ടി.  ജില്ലാ പ്രസിഡന്റ്‌  എൽ ജി ലിജീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ അരുൺ, ദിപു പ്രേംനാഥ്, കെ എം നിനു,  ജില്ലാ സെക്രട്ടറി  പി സി ഷൈജു, കെ ഷെഫീഖ് എന്നിവർ സംസാരിച്ചു.
Share news