KOYILANDY DIARY.COM

The Perfect News Portal

അഞ്ച് മെയ്ഡ് ഇന്‍ ഇന്ത്യ ഹീറോകളെ പരിചയപ്പെടാം

 

ഇന്ത്യയില്‍ നിര്‍മിച്ച്‌ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചില കാറുകളുണ്ട് അത്തരത്തില്‍ ആദ്യ അഞ്ച് മെയ്ഡ് ഇന്‍ ഇന്ത്യ ഹീറോകളെ പരിചയപ്പെടാം…

വിദേശത്ത്, പിറന്ന നാടിന്റെ അഭിമാനമേറ്റുന്ന ചിലരുണ്ട്. കാറുകളുടെ കാര്യത്തില്‍ ചില കണക്കുകളാണ് ഹീറോകളെ നിര്‍ണയിക്കുന്നത്. കുലംകൊണ്ടല്ലെങ്കിലും ജന്മംകൊണ്ട് ഇന്ത്യക്കാരായവരും ഇക്കൂട്ടത്തില്‍പ്പെടും. ഇന്ത്യയില്‍ നിര്‍മിച്ച്‌ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചില കാറുകളുണ്ട് അത്തരത്തില്‍ ആദ്യ അഞ്ച് മെയ്ഡ് ഇന്‍ ഇന്ത്യ ഹീറോകളെ പരിചയപ്പെടുത്തുകയാണിവിടെ…

1. നിസ്സാന്‍ മൈക്ര

പങ്കാളിയായ റെനോയെപ്പോലെ ഇന്ത്യന്‍ജനതയുടെ ഹൃദയങ്ങളിലേക്കെത്താന്‍ സാധിച്ചില്ലെങ്കിലും വിദേശത്ത് ചൂടപ്പമാണ് മൈക്ര. നിലവില്‍ ഇന്ത്യയില്‍ നിന്ന് 100 ലധികം രാജ്യങ്ങളിലേക്ക് മൈക്ര പോകുന്നുണ്ട്. 75,456 കാറുകളാണ് കഴിഞ്ഞവര്‍ഷം ഇവിടെ നിര്‍മിച്ച്‌ വിദേശത്തേക്ക് അയച്ചത്. യൂറോപ്പില്‍ ഏറ്റവും വില്‍ക്കുന്ന ഏഷ്യന്‍ കാറെന്ന ബഹുമതി സ്വന്തമാക്കുന്നതില്‍ നിര്‍ണായകമായത് മെയ്ഡ് ഇന്‍ ഇന്ത്യ മൈക്ര കാറുകളാണ്.

Advertisements

2. മാരുതി സുസുക്കി ആള്‍ട്ടോ

ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള കാര്‍ വിദേശ വിപണിയിലും ചരിത്രം കുറിച്ചുകഴിഞ്ഞു. രാജ്യത്ത് പുതിയ പുതിയ റെക്കോഡുകള്‍ കുറിക്കുന്നതിനിടെ മാരുതിയുടെ എന്‍ട്രിലെവല്‍ കാറായ ആള്‍ട്ടോ വിദേശത്തും സാന്നിധ്യം വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞവര്‍ഷം 54,656 ആള്‍ട്ടോ കാറുകളാണ് ഇന്ത്യയില്‍ രൂപംകൊണ്ട് പുറത്തേക്ക് പോയത്.

3. ഹ്യൂണ്ടായ് ഗ്രാന്റ് ഐ10

ഇന്ത്യക്കാരുടെ മനസ്സ് കീഴടക്കാന്‍ ഹ്യൂണ്ടായ്ക്ക് എളുപ്പമായിരുന്നു. അതിനാല്‍ത്തന്നെയാണ് വളരെ പെട്ടെന്ന് ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ കാര്‍നിര്‍മാതാക്കളാകാന്‍ അവര്‍ക്കായത്. കഴിഞ്ഞവര്‍ഷം 44,000 ഗ്രാന്റ് ഐ10 നെ വിദേശത്തേക്ക് യാത്രയാക്കിയാണ് ഹ്യൂണ്ടായ് ഇന്ത്യയില്‍ നിര്‍മിച്ച്‌ കയറ്റുമതി ചെയ്യുന്ന കാറുകളുടെ പട്ടികയില്‍ ഇടംപിടിച്ചത്.

4. ഫോക്സ് വാഗണ്‍ വെന്റോ

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ അഞ്ചാം വര്‍ഷം ആഘോഷിച്ചുകഴിഞ്ഞു ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്സ് വാഗണ്‍. തുടക്കത്തില്‍ ദക്ഷിണാഫ്രിക്കയിലേക്കുമാത്രമായിരുന്നു ഇന്ത്യയില്‍ നിന്നുള്ള ഫോക്സ് വാഗണ്‍ കാറുകള്‍ യാത്രചെയ്തിരുന്നത്. ഇപ്പോള്‍ വിവിധ രാജ്യങ്ങളിലേക്കായി 63,157 യൂണിറ്റാണ് വെന്റോ സെഡാന്റെ കയറ്റുമതി.

5. ഫോര്‍ഡ് എക്കോ സ്പോര്‍ട്ട്

ഇന്ത്യയില്‍ നല്ല പേരുണ്ടാക്കിയ എസ്.യു.വി. യാണ് ഫോര്‍ഡ് എക്കോ സ്പോര്‍ട്ട്. കയറ്റുമതിയില്‍ 51 ശതമാനമെന്ന മികച്ച വളര്‍ച്ച സ്വന്തമാക്കി എക്കോ സ്പോര്‍ട്ട് വിദേശത്ത് പ്രിയങ്കരമായി. കഴിഞ്ഞവര്‍ഷം ഈ ജനപ്രിയ എസ്.യു.വി. യുടെ 83,325 യൂണിറ്റുകളാണ് വിദേശ റോഡുകളില്‍ സാന്നിധ്യമറിയിച്ചത്.

Share news