പെരുമ്പാവൂര്‍ വെങ്ങോലയില്‍ എ.ടി.എം കവര്‍ച്ചാശ്രമം

കൊച്ചി> പെരുമ്പാവൂര്‍ വെങ്ങോലയില്‍ എ.ടി.എം കവര്‍ച്ചാശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാശ്രമം നടന്നത്. പണമെടുക്കാന്‍ മോഷ്ടാക്കള്‍ക്കായില്ല.
എടിഎം കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചുവെങ്കിലും പുറംചട്ട മാത്രമാണ് പൊളിക്കാനായത്. അപ്പോഴേക്കും സുരക്ഷാ അലാറം മുഴങ്ങി. വിവരം അറിഞ്ഞ് ബാങ്ക് അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തുമ്പോഴേക്കും മോഷ്ടാക്കള്‍ സ്ഥലം വിട്ടിരുന്നു.പെരുമ്പാവൂര്‍ പോലീസ് ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

