അയ്യന്‍കാളിയുടെ 153-ാം ജന്മദിനം ആഘോഷിച്ചു

കൊയിലാണ്ടി: അയ്യന്‍കാളിയുടെ 153-ാം ജന്മദിനം പട്ടികജന സമാജം ജില്ലാകമ്മിറ്റി ആഘോഷിച്ചു. അനുസ്മരണ സമ്മേളനം സംസ്ഥാന രക്ഷാധികാരി എം.എം. ശ്രീധരന് ഉദ്ഘാടനം ചെയ്തു. നിര്‍മല്ലൂര്‍ ബാലന് അധ്യക്ഷത വഹിച്ചു. മോഹനന് നടുവത്തൂര്‍, പി.എം.ബി. നടേരി, എ.എം. ബാലരാമന്, കെ.പി. ബാലന്, റീജകോട്ടപ്പള്ളി, സുജാത എകരൂല്‍,
എ.വി. രാഘവന്, ശശീന്ദ്രന് ബപ്പന്‍കാട്, കുമാരന് പനോട്ട്, അശോകന് കൊണ്ടംവെള്ളി, സി.എം. രാമന് തുടങ്ങിയവര്‍ സംസാരിച്ചു.
