KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ

കോഴിക്കോട്: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. താമരശേരി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പരപ്പൻപൊയിൽ സ്വദേശി ഷാഫി എന്ന വ്യവസായിയെയും ഭാര്യയെയുമാണ് പിടിച്ചു കൊണ്ടുപോയത്. ഇന്നലെ രാത്രി വീട്ടു വരാന്തയിൽ ഇരുന്നു സംസാരിക്കുകയായിരുന്ന ഇരുവരെയും കാറിൽ മുഖം മറച്ചെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുട‍ർന്ന് ഭാര്യയെ വഴിയിലുപേക്ഷിച്ചു.

തന്നെ ചിലർ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് താമരശ്ശേരി പൊലീസിൽ ഷാഫി പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കൊടുവള്ളി സ്വദേശിയായ സാലി എന്നയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ വിദേശത്താണ്. സംഭവത്തിന് ഇയാളമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. നേരത്തെ ഭീഷണിപ്പെടുത്തിയ കേസിലെ ആളുകളെയാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് വിവരം.

Share news