KOYILANDY DIARY.COM

The Perfect News Portal

ബി.കെ.എം.യു ജില്ലാ സമ്മേളനം

ബി.കെ.എം.യു ജില്ലാ സമ്മേളനം. കൊയിലാണ്ടി: സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ബി. കെ. എം. യു കോഴിക്കോട് ജില്ലാസമ്മേളനം ഏപ്രിൽ ഏഴ്, എട്ട് തിയ്യതികളിലായി കൊയിലാണ്ടിയിൽ നടക്കും. ഏഴിന് വെള്ളിയാഴ്ച നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ ദേശീയ കൗൺസിൽ അംഗവും സംസ്ഥാന നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
8 ന് രാവിലെ ബി.ഇ.എം യു.പി സ്ക്കൂളിൽ ഒ.പി.രാഘവൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം ബി.കെ.എം.യു ദേശീയ വൈസ് പ്രസിഡണ്ട് കെ.ഇ.ഇസ്മായിൽ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട്  മുൻ എം.എൽ. എ. എ.കെ.ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി എം. നാരായണൻ, സി.പി.ഐ ജില്ലാ സെകട്ടറി കെ.കെ. ബാലൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ ഇ.കെ.അജിത്ത്, കൺവീനർ അഡ്വ:സുനിൽ മോഹൻ എന്നിവർ അറിയിച്ചു.
Share news