KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം

സംസ്ഥാനത്ത് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഹോട്ടൽ, റെസ്റ്റൊറൻ്റ് ജീവനക്കാർക്കും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡുകൾ ഉണ്ടായിരിക്കണമന്ന് സർക്കാർ ഉത്തരവിറക്കി. ഹെൽത്ത് കാർഡ് ഇല്ലാത്തവരിൽ നിന്ന് പിഴ ഈടാക്കുകയും ജോലിയിൽ തുടരാൻ അനുവദിക്കുകയുമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

മാർഗ നിർദ്ദേശമനുസരിച്ച് ഹോട്ടലുകളുടെയും മറ്റും പ്രവർത്തനം ഉറപ്പാക്കാൻ സംസ്ഥാന വ്യാപക പരിശോധന കർശനമാക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു. നേരത്തേ 300 രൂപ കൈക്കൂലി നൽകി ഒരു പരിശോധനയും കൂടാതെ ഹെൽത്ത് കാർഡ് എടുത്ത സംഭവം വാർത്തയായിരുന്നു. ഇനി അത്തരം തട്ടിപ്പുകൾ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.

Share news