KOYILANDY DIARY.COM

The Perfect News Portal

മെഡിക്കൽ കോളേജിൽ രോഗിയായ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ രോഗിയായ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. തൈറോയിഡ് ശസ്ത്രക്രിയയ്ക്കു ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ യുവതിയെ സർജറി ഐ.സി.യുവിലെ ഗ്രേഡ് വൺ അറ്റൻഡർ പീഡിപ്പിച്ചതായാണ് പരാതി.

സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Share news