കൊയിലാണ്ടിയില്‍ വിവിധ കേന്ദ്രങ്ങളിൽ ഇന്ന് ശോഭയാത്രകൾ നടക്കും

കൊയിലാണ്ടി: മേഖലയില്‍ 16 സ്ഥലങ്ങളില്‍ നിന്നും ശോഭായാത്രകള്‍ ഉണ്ടാകും. ശോഭയാത്രകള്‍ കൊരയങ്ങാട് തെരുവില്‍ സംഗമിച്ചു മഹാശോഭയാത്രയായി കൊയിലാണ്ടി സ്റ്റേഡിയത്തില്‍ സമാപിക്കും.
കുറുവങ്ങാട് കിടാരത്തില്‍ ക്ഷേത്ര പരിസരം, കുറുവങ്ങാട് സെന്‍ട്രല്‍ ശിവക്ഷേത്ര പരിസരം, മണമല്‍ നിത്യാനന്ദാശ്രമം, കോതമംഗലം മഹാവിഷ്ണു ക്ഷേത്ര പരിസരം, പന്തലായനി കാട്ടുവയല്‍, പെരുവട്ടൂര്‍ ചെറിയപ്പുറത്ത് ക്ഷേത്ര പരിസരം, ആന്തട്ട ശ്രീരാമ കൃഷ്ണ മഠം, ചെങ്ങോട്ടുകാവ് കുളത്താംവീട് ക്ഷേത്ര സന്നിധി, വലിയമങ്ങാട് കുറുംബാ ഭഗവതി ക്ഷേത്ര പരിസരം, ചെറിയമങ്ങാട് ദുര്‍ഗാ ഭഗവതി ക്ഷേത്ര പരിസരം, മനയടത്ത് പറമ്പില്‍ അന്നപൂര്‍ണേശ്വരി ക്ഷേത്ര സന്നിധി, വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്രം, ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്രം, കൊരയങ്ങാട് തെരു ക്ഷേത്ര പരിസരം, കൊല്ലം കൂത്തംവള്ളി ക്ഷേത്ര പരിസരം, കൊല്ലം വേദവ്യാസ വിദ്യാലയം, എന്നിവിടങ്ങളില്‍ നിന്നാണ് ശോഭയാത്രകള്‍ ആരംഭിക്കുക.

തുടര്‍ന്ന് കൊരയങ്ങാട് സംഗമിച്ചു മഹാശോഭയാത്രയായി നഗരവീഥിയിലൂടെ നീങ്ങി സ്റ്റേഡിയത്തില്‍ സമാപിക്കും. നടേരിയില്‍ കാവുംവട്ടം, ആഴാവില്‍ത്താഴ, ഒറ്റക്കണ്ടം ഭാഗത്തു നിന്നാരംഭിക്കുന്ന ശോഭയാത്ര മുത്താമ്പി വൈദ്യരങ്ങാടിയില്‍ സംഗമിച്ചു നമ്പ്രത്തുകരയില്‍ സമാപിക്കും.

മുചുകുന്ന് വട്ടുവന്‍ തൃക്കോവില്‍ വിഷ്ണു ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി മഹോത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച തൃകാലപൂജ, ദീപാരാധന, തായമ്പക എന്നിവ ഉണ്ടാകും. വൈകീട്ട് മരളൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നു ഘോഷയാത്ര ആരംഭിക്കും. കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ വിവിധ പരിപാടികള്‍ ഉണ്ടാകും.

