KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂരിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

മേപ്പയ്യൂരിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. മേപ്പയ്യൂർ രായരോത്ത് മീത്തൽ അമൽ കൃഷ്ണ (17) ആണ് മരിച്ചത്. മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ് പ്ലസ് വണ്‍ വിദ്യാർത്ഥിയാണ്. വിദ്യാർത്ഥിയുടെ മരണത്തെത്തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ആറു മണിയോടെ മേപ്പയ്യൂർ പാലിയേറ്റീവ് ഓഫീസിന് മുന്നിൽ വെച്ച് അമൽ സഞ്ചരിച്ച ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അമലിനെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Share news