KOYILANDY DIARY.COM

The Perfect News Portal

തിക്കോടി പഞ്ചായത്ത് പ്രസിഡണ്ടിനെ കൈയ്യേറ്റം ചെയ്തു

പയ്യോളി: തിക്കോടി പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പ്രസിഡണ്ട് ജമീല സമദിനേയും വനിത അംഗം എം കെ സിനിജയേയും സന്തോഷ് തിക്കോടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫിലെ പുരുഷ അംഗങ്ങള്‍ കയ്യേറ്റം ചെയ്തു.

ശനിയാഴ്ച കോഴിക്കോട് ജില്ലാ കളക്ടര്‍ തിക്കോടിയില്‍ എംസിഎഫ് ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടന പരിപാടിയില്‍ നിന്ന് യുഡിഎഫ് അംഗങ്ങള്‍ മാറിനില്‍ക്കുകയുണ്ടായി. മാലിന്യ സംസ്‌ക്കരണത്തിന്റെ ഭാഗമായി എംസിഎഫ് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് യുഡിഎഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഉദ്ഘാടനം വിജയകരമായി നടന്നത് യുഡിഎഫിന് കനത്ത പ്രഹരമായി.

Share news