KOYILANDY DIARY.COM

The Perfect News Portal

തൃശ്ശൂരിൽ കാർ ഷോറൂമിൽ വൻ തീപിടുത്തം

തൃശ്ശൂരിൽ കാർ ഷോറൂമിൽ വൻ തീപിടുത്തം. കുട്ടനെല്ലൂരിലെ ഹൈസൺ മോട്ടോർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് ആഢംബര കാറുകളും കെട്ടിടവും പൂർണമായും കത്തി നശിച്ചു. മൂന്ന് കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ഹൈസണ്‍ മോട്ടോർസിൻ്റെ ഇരു നില കെട്ടിടത്തിൽ പിൻഭാഗത്ത് സർവീസ് നടത്തുന്ന സ്ഥലത്താണ് ആദ്യം പുക ഉയർന്നത്. സുരക്ഷ ജീവനക്കാരൻ ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. തൃശ്ശൂർ ജില്ലയിലെ ഏഴ് ഫയർഫോഴ്സ് യൂണിറ്റുകൾ ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

Share news