KOYILANDY DIARY.COM

The Perfect News Portal

എലത്തൂർ റെയിൽവെ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയായിൽ തീപിടുത്തം കാറുകൾ കത്തി നശിച്ചു. 

കോഴിക്കോട്: എലത്തൂർ റയിൽവേ സ്‌റ്റേഷന് സമീപം ഉണ്ടായ തീപിടുത്തത്തിൽ കാറുകൾ കത്തിനശിച്ചു. ചപ്പുചവറുകളിൽ നിന്നും തീ പടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് അതിവേഗം പടരുകയായിരുന്നു. ഒരു കാർ പൂർണമായും കത്തിനശിച്ചു. മറ്റൊരു കാർകൂടി കത്തുന്നതായി റിപ്പോർട്ടുകളുണ്ട്.

ഇവിടെ മറ്റ് നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. ഇതിലേക്കെല്ലാം തീ പടരുന്നത് തടയാനുള്ള ഫയർഫോഴ്സിൻ്റെ ശ്രമം തുടരുകയാണ്. കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളിൽ നിന്നായി നിരവധി ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

Share news