KOYILANDY DIARY

The Perfect News Portal

കാഞ്ഞിലശ്ശേരിയിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി

കാഞ്ഞിലശ്ശേരി മഹാ ശിവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. തന്ത്രി ബ്രഹ്മശ്രീ മേൽപ്പള്ളി മനയ്ക്കൽ ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് പുത്തൂർ മാതൃ സമിതി തിരുവാതിരക്കളി അവതരിപ്പിച്ചു.
  • 14ന്  കലാമണ്ഡലം മാണി വാസുദേവ ചാക്യാരും സംഘവും അവതരിപ്പിക്കുന്ന മത്ത വിലാസം കൂത്ത് സംരംഭം, കാലത്ത് നടക്കുന്ന കാഴ്ചശീവേലിയ്ക്ക്  കലാമണ്ഡലം ശിവദാസും വൈകീട്ട് മുചുകുന്ന് ശശി മാരാരും മേളപ്രമാണം നിർവ്വഹിക്കും. രാത്രി 7 ന് വിനീത് കാഞ്ഞിലശ്ശേരിയും സരുൺ മാധവും ചേർന്നൊരുക്കുന്ന ഇരട്ടത്തായമ്പക.
  • 15 ന് ഉത്സവബലി, ഗാനാമൃതം, മെഗാതിരുവാതിര, കാഞ്ഞിലശ്ശേരി പത്മനാഭനും മേള കലാരത്നം സന്തോഷ് കൈലാസും ചേർന്നൊരുക്കുന്ന ഇരട്ടത്തായമ്പക. രാത്രി 8 മുതൽ നാരാജ കാഞ്ഞിലശ്ശേരി ഒരുക്കുന്ന നടന രാവ്. 9 മണി മുതൽ നാട്യധാര തിരുവങ്ങൂർ ഒരുക്കുന്ന നൃത്തനൃത്യങ്ങൾ ശിവദം.
  • 16ന് ആഘോഷ വരവുകൾ, വൈകീട്ട് 5 ന് മൃത്യുഞ്ജയ പുരസ്ക്കാര സമർപ്പണം, വാദ്യ പ്രതിഭകൾക്ക് നാദ ജ്യോതി ആദരപത്രം സമർപ്പണം, രാത്രി 7 ന് കാഞ്ഞിലശ്ശേരി വിനോദ് മാരാരും കാഞ്ഞിലശ്ശേരി വിഷ്ണു പ്രസാദും ചേർന്നൊരുക്കുന്ന ഇരട്ടത്തായമ്പക. രാത്രി 8 ന് ഗാനമേള. 
  • 17 ന് സർവ്വൈശ്വര്യ പൂജ, ആനയൂട്ട്, ഗാനമഞ്ജരി, സമൂഹ സദ്യ, മലക്കെഴുന്നെള്ളിപ്പ്, ഗാനാഞ്ജലി, മടക്കെഴുന്നെള്ളിപ്പ്,  ആലിൻ കീഴ് മേളം, നൃത്ത സമർപ്പണം.
  • 18 ന് മഹാശിവരാത്രി ദിനത്തിൽ സർവ്വൈശ്വര്യ പൂജ, സഹസ്ര കുംഭാഭിഷേകം  ചതു: ശ്ശതപ്പായസ നിവേദ്യം. ഒറ്റക്കോൽ പഞ്ചാരിമേളത്തോടെ കാഴ്ചശീവേലി, പ്രബന്ധക്കൂത്ത് , ഓട്ടൻതുള്ളൽ, പ്രസാദ ഊട്ട്, ഭക്തി ഗാനാമൃതം, ശയന പ്രദക്ഷിണം, നാദരഞ്ജിനി, കലാമണ്ഡലം ശിവദാസും റിജിൽ കാഞ്ഞിലശ്ശേരിയും ഒരുക്കുന്ന ഇരട്ടത്തായമ്പക, 
  • 19 ന് പള്ളിവേട്ട 
  • 20 ന് കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും. ഉത്സവ നഗരിയിൽ മലബാർ എന്റർടെയ്ൻമെന്റ് മെഗാ കാർണിവൽ നടക്കും.