KOYILANDY DIARY.COM

The Perfect News Portal

പ്രണയം നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായെത്തിയ യുവാവ് പിടിയിൽ.

കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതി പ്രണയം നിരസിച്ചതിന് കൊലപ്പെടുത്താൻ പെട്രോളുമായെത്തിയ യുവാവ് പിടിയിൽ. താമരശ്ശേരിയിലാണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്തിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് അരുൺജിത്ത് യുവതിയുടെ വീട്ടിലേക്ക് കയറി വരുന്നത് കണ്ട് അമ്മ വാതിൽ അടച്ചതിനാൽ പ്രതിക്ക് വീടിനകത്തേക്ക് കയറാനായില്ല.

തുടർന്ന് അമ്മ അയൽക്കാരെ വിവരമറിച്ചു. ഓടിയെത്തിയ നാട്ടുകാർ യുവാവിനെ തടഞ്ഞ് വെച്ച് പൊലീസിൽ ഏൽപ്പിച്ചു. ഇയാളുടെ പക്കൽ നിന്ന് ഒരു ലിറ്റർ പെട്രോളും, ലൈറ്ററും കണ്ടെടുത്തിട്ടുണ്ട്. പ്രതി മുമ്പും പെൺകുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

Share news