“പെണ്ണിടം” വുമൺ ഫെസിലിറ്റേഷൻ കേന്ദ്രം കൊയിലാണ്ടി നഗരസഭയിൽ ആരംഭിച്ചു.
“പെണ്ണിടം” വുമൺ ഫെസിലിറ്റേഷൻ കേന്ദ്രം കൊയിലാണ്ടി നഗരസഭയിൽ ആരംഭിച്ചു. മാറുന്ന ലോകത്ത് ഉണ്ടാകുന്ന വിവിധ അനുഭവങ്ങളെ അടിസ്ഥാനമാക്കി നഗരസഭയിലെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള വുമൺ ഫെസിലിറ്റേഷൻ കേന്ദ്രം പദ്ധതിയിൽ സ്ത്രീകളുടെ മാനസികവും, നിയമപരവും മറ്റു റെഫറൽ സേവനങ്ങളുമാണ് ലഭ്യമാവുക. കാലത്ത് 10 മണി മുതൽ 5 മണി വരെ കമ്മ്യൂണിറ്റി വുമൺ ഫെസിലിലേറ്ററുടെ സേവനം ഇവിടെ ലഭ്യമാവും.

സ്ത്രീകൾക്ക് വഴികാട്ടിയാവുന്ന പ്രസ്തുത കേന്ദ്രം ബസ് സ്റ്റാൻഡ് ബിൽഡിങ്ങിൽ നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. കെ. എ. ഇന്ദിര, സി.ഡി.പി.ഒ. ടി. എം. അനുരാധ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ സി. സബിത, എസ്. വീണ, എം. ഗീത, കമ്മ്യൂണിറ്റി വുമൺ ഫെസിലിലേറ്റർ ആർ. അനുഷ്മ എന്നിവർ സംസാരിച്ചു. തുടർന്ന് അംഗൻവാടി പ്രവർത്തകരുടെ കലാപരിപാടികൾ അരങ്ങേറി. രാത്രി നടത്തത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ചു.

