KOYILANDY DIARY.COM

The Perfect News Portal

ബംഗാളിൽ നിന്നു ലഹരി വസ്തുക്കൾ എത്തിച്ച് വിതരണം ചെയ്യുന്നയാൾ അറസ്റ്റിൽ

കോഴിക്കോട്: ബംഗാളിൽ നിന്നു ലഹരി വസ്തുക്കൾ എത്തിച്ച് അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നയാൾ അറസ്റ്റിൽ. ബംഗാൾ സൗത്ത് 24 പർഗാനാസ് ജലപ്പാറ ദക്ഷിൺ ഹാരിപ്പൂർ സ്വദേശി സുമൽ ദാസ് (22) ആണ് അറസ്റ്റിലായത്. 200 ഗ്രാം കഞ്ചാവുമായാണ് ഇയാൾ ബേപ്പൂർ പോലീസിൻ്റെ പിടിയിലായത്.

ബേപ്പൂരിലെയും പരിസരങ്ങളിലെയും ലോഡ്ജുകൾ കേന്ദ്രീകരിച്ച് അതിഥി മത്സ്യത്തൊഴിലാളികൾക്ക് ഇയാൾ വ്യാപകമായി കഞ്ചാവ് എത്തിക്കുന്നതായി പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്  എസ്. ഐ കെ.ഷുഹൈബിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം കഞ്ചാവുമായി വില്‍പ്പനയ്ക്കെത്തിയ പ്രതിയെ ബേപ്പൂർ ഹാർബർ റോഡ് ജംക്ഷനിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു.

Share news