KOYILANDY DIARY.COM

The Perfect News Portal

ഹെൽത്ത്കാർഡിനായി രാത്രിയിലും ക്യൂ

ഹെൽത്ത്കാർഡിനായി രാത്രിയിലും ക്യൂ. കോഴിക്കോട്: ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത്കാർഡ് നിർബന്ധമാക്കിയുള്ള ആരോഗ്യ വകുപ്പിൻ്റെ ഉത്തരവിനെ തുടർന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം ഓഫീസിനു മുന്നിൽ കഴിഞ്ഞ ദിവസം രാത്രിയിലും നീണ്ട നിരയാണ് ഉണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികളടക്കം ഒട്ടേറെപ്പേർ ഹെൽത്ത്കാർഡിനായി എത്തുന്നുണ്ട്. പലർക്കും രണ്ടുമണിക്കൂറിലധികം  കാത്തു നിൽക്കേണ്ടി വരുന്നുണ്ട്. വരും ദിവസങ്ങളിലും തിരക്ക് വർധിക്കാനാണ് സാധ്യത.

Share news