KOYILANDY DIARY.COM

The Perfect News Portal

ലോറിയും കാറും കൂട്ടി ഇടിച്ച് കാർ യാത്രികൻ മരിച്ചു.

കോഴിക്കോട്: പുതുപ്പാടി എലോക്കരക്ക് സമീപം മിൽമ കണ്ടെയ്നർ ലോറിയും നാനോ കാറും കൂട്ടി ഇടിച്ച് കാർ യാത്രികൻ മരിച്ചു. വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന ലോറിയും തമ്മിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

മലപ്പുറം ചേലമ്പ്ര കുറ്റിപ്പാല സ്വദേശിയും സുൽത്താൻ ബത്തേരി കോടതിപ്പടി പുത്തൻകുന്ന് വെങ്കരിങ്കടക്കാട്ടിൽ താമസക്കാരനുമായ ഷഫീഖ് (46) ആണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഷഫീഖിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Share news