KOYILANDY DIARY.COM

The Perfect News Portal

ടാങ്കർ ലോറിക്കടിയിൽ തീ കണ്ടത് പരിഭ്രാന്തി പടർത്തി

പൊയിൽക്കാവിൽ ടാങ്കർ ലോറിയിൽ തീ കണ്ടത് പരിഭ്രാന്തി പടർത്തി. ഇന്നലെ രാത്രി ഒമ്പതരയോട് കൂടിയാണ് പൊയിൽക്കാവ് ടൗണിനടുത്ത് നിർത്തിയിട്ടിരുന്ന ടാങ്കറിൻ്റെ അടിയിൽ തീ കണ്ടത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണയ്ക്കുകയായിരുന്നു.
കോയമ്പത്തൂരിൽ നിന്നും മംഗലാപുരത്തേക്ക് പോകുന്ന ടാങ്കറിൽ കത്തി പടരാൻ സാധ്യതയുളള കെമിക്കൽ ദ്രാവകമാണ് ഉണ്ടായിരുന്നത്. വണ്ടിയുടെ ഹീറ്റ് ചേംബറിലെ കൽക്കരി വണ്ടിയുടെ ചൂടു കാരണം ഇത് സ്വയം കത്തുകയായിരുന്നു.
Share news