KOYILANDY DIARY.COM

The Perfect News Portal

ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു

ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.  മുത്താമ്പി ആഴാവിൽ ഇന്ന് ഉച്ചക്ക് 12 മണിയോടുകൂടിയാണ് നാടിനെ നടുക്കിയ കൊലപാതക വാർത്ത പുറത്തറിയുന്നത്. നടേരി ആഴാവിൽ താഴെ പുത്തലത്ത് ലേഘ (42) ആണ് കൊലചെയ്യപ്പെട്ടത്. പോലീസ് സ്റ്റേഷനിലെത്തിയ രവീന്ദ്രൻ ഞാൻ വീട്ടിൽ വെച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വരികയാണ് എന്ന് പറഞ്ഞ് ഭർത്താവ് രവീന്ദ്രൻ (55) കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.

ഇയാളുടെ വാക്കുകൾ കോട്ട് പോലീസുകാരിൽ അമ്പരപ്പ് ഉളവാക്കി. ഇവർ പരസ്പരം നോക്കുകയായിരുന്നു, ഇദ്ധേഹം മാനസിക രോഗിയാണോ എന്നാണ് ആദ്യം സംശയിച്ചത്. പിന്നീട് വിശദമായി കാര്യങ്ങൾ അന്വേഷിച്ച് കൈയ്യിലുള്ള രേഖകളും പരിശോധിച്ച് ശേഷം പറയുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെന്ന് ഏകദേശം മനസിലാക്കുകയായിരുന്നു. തുടർന്ന് പറഞ്ഞ കാര്യങ്ങൾ സ്ഥിരീകരിക്കാനായുള്ള യാത്രയായിരുന്നു പിന്നീട് രവീന്ദ്രൻ്റെ വീട്ടിലേക്ക്.

സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി മൃതദേഹം കണ്ടെത്തി കൊലപാതകം സ്ഥിരീകരിച്ചു. തുടർന്ന് ആംബുലൻസിൽ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. രവീന്ദ്രനെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. ഭാര്യയെ സംശയമായതാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പ്രാഥമിക നിഗമനം എങ്കിലും രണ്ട് പേരുടെയും പേരിലുള്ള ബാങ്കിലെ ജോയിൻ്റ് അക്കൌണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതുമായുണ്ടായ തർക്കമാണെന്നും പറയപ്പെയുന്നു. കൂലിപ്പണിക്കാരനാണ് രവീന്ദ്രൻ. മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു മകളുണ്ട്. കൊഴുക്കല്ലൂർ സ്കൂൾ വിദ്യാർത്ഥിയാണ്.

Advertisements

 

Share news