KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ.

കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം നൽകിയ പാക്കറ്റ്  പൊറോട്ടയും വെജിറ്റബിള്‍ കറിയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കവും ചർദ്ദിയും ബാധിച്ച് 8 പേര്‍ ചാത്തന്നൂര്‍ കുടുംബ ആരോഗ്യ കേന്ദ്രത്തിലും 11 പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

ചാത്തന്നൂര്‍ ഗണേഷ് ഫാസ്റ്റ് ഫുഡ് എന്ന കടയില്‍ നിന്നാണ് പരിപാടിക്ക് ശേഷം വിതരണം ചെയ്യാനുള്ള ഭക്ഷണപ്പൊതികള്‍ വാങ്ങിയത്. ഒൻപത് വര്‍ഷമായി ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് മൂന്ന് വര്‍ഷമായി ഹെല്‍ത്ത് കാര്‍ഡും ഇല്ല. കടയില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി.

Share news