KOYILANDY DIARY.COM

The Perfect News Portal

കൈയെഴുത്ത് ദിനത്തിൽ മാഗസിനുകൾ പുറത്തിറക്കി

തിരുവങ്ങൂർ: കൈയെഴുത്ത് ദിനത്തിൽ മാഗസിനുകൾ പുറത്തിറക്കി തിരുവങ്ങൂർ ഹയർസെക്കൻഡറി സ്ക്കൂൾ വിദ്യാർത്ഥികൾ. സ്കുളിലെ 8, 9 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 33 കൈയെഴുത്ത് മാഗസിനുകളാണ് പ്രകാശനം ചെയ്തത്. ‘വാസനാവികൃതി’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

കെ. കണ്ണൻ, പി. മാധവപ്പണിക്കർ എന്നീ അധ്യാപകരുടെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ മാഗസിൻ പ്രകാശനത്തോടനുബന്ധിച്ച് വിതരണം ചെയ്തു. ഗാനരചയിതാവ് നിധീഷ് നടേരി പുരസ്കാര വിതരണം നിർവഹിച്ചു. സുനിൽ തിരുവങ്ങൂർ, കെ. എ. രാജ്മോഹൻ, ടി. കെ. ഷെറീന, കെ. കെ. വിജിത, കെ. ശാന്ത, ശിവദാസ് പൊയിൽക്കാവ്, ഹാറൂൺ അൽ ഉസ്മാൻ, അനീഷ് അഞ്ജലി, കെ. എസ്. നിശാന്ത്, മീനാക്ഷി അനിൽ, സെനിൻ എന്നിവർ സംസാരിച്ചു.

Share news