KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.ആർ.ടി.സി ടെർമിനലിൻ്റെ ബലക്ഷയം ഭയാനകം ഐ.ഐ.ടി റിപ്പോർട്ട്

കോഴിക്കോട്: മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ടെർമിനലിൻ്റെ ബലക്ഷയം പ്രതീക്ഷിച്ചതിലും ഭയാനകമെന്ന് മദ്രാസ് ഐ.ഐ.ടി റിപ്പോർട്ട്. കെട്ടിടത്തിൻ്റെ 90 ശതമാനം തൂണുകളും 80 ശതമാനം സ്ലാബുകളും ബലപ്പെടുത്തണം. 29.60 കോടിയോളം രൂപ ഇതിനായി ചെലവ് വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആർക്കിടെക്റ്റിൽ നിന്ന് പിഴ ഈടാക്കി കേസുമായി മുന്നോട്ടു പോകണമെന്നും ശുപാർശ നൽകിയിട്ടുണ്ട്.

75 കോടി ചെലവിട്ട് 2015 ൽ നിർമ്മാണം പൂർത്തിയാക്കിയ ടെർമിനലാണ് ബലക്ഷയം. ഐ.ഐ.ടി കണ്ടെത്തിയ പോരായ്മകൾ വിജിലൻസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. റിപ്പോർട്ട് ഗതാഗത മന്ത്രി ആൻ്റണി രാജുവിന് കൈമാറിയുട്ടുണ്ട്.

 

 

Share news