KOYILANDY DIARY

The Perfect News Portal

ചില ഭക്ഷണങ്ങള്‍ പുരുഷന്മാരുടെ വന്ധ്യതയ്ക്ക് ഇടയാക്കുമെന്ന് പഠനം

ചില ഭക്ഷണങ്ങള്‍ പുരുഷന്മാരുടെ വന്ധ്യതയ്ക്ക് ഇടയാക്കുമെന്ന് പഠനം. വിവാഹശേഷം ഒരു കുഞ്ഞിന്റെ അച്ഛനാകണം എന്ന് ആഗ്രഹം ആര്‍ക്കാണ് ഇല്ലാതിരിക്കുക. എന്നാല്‍ ചിലര്‍ക്കെങ്കിലും ഇതിനുള്ള ഭാഗ്യം ലഭിക്കാറില്ല. മാറിയ ജീവിതശൈലിയും ഭക്ഷണക്രമവുമാണു വില്ലന്‍. ചില ഭക്ഷണം ഉപേക്ഷിച്ചാല്‍ തന്നെ ഈ പ്രശ്നത്തിന്റെ സാധ്യത കുറയ്ക്കാന്‍ കഴിയും.

ചില ഭക്ഷണങ്ങള്‍ പുരുഷബീജത്തിന്റെ ആരോഗ്യത്തെയും ലൈംഗിക ജീവിതത്തേയും ബാധിക്കും എന്നതാണ് കാരണം. വാള്‍നട്ടും ഇലവര്‍ഗങ്ങളും ബീജത്തിന്റെ ഗുണത്തേയും എണ്ണത്തേയും വര്‍ധിപ്പിക്കും.

1, സോയ പദാര്‍ഥങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പുരുഷന്മാരുടെ ആരോഗ്യത്തെ നശിപ്പിക്കുമെന്നു പഠനം. ഇതു ബീജത്തിന്റെ ഗുണത്തിലും എണ്ണത്തിലും കുറവു വരുത്തുകയും വന്ധ്യതയ്ക്കു കാരണമാകുകയും ചെയ്യും.

Advertisements

2, പൊരിച്ചെടുത്ത ഭക്ഷണം ബീജോത്പാദനം കുറയ്ക്കാന്‍ കാരണമാകും.

3, കാപ്പിയിലെ കഫിനും ദോഷം ചെയ്യും.

4, പ്രോസസ്ഡ് മീറ്റും പുരുഷന്മാര്‍ ധാരാളമായി ഉപയോഗിക്കുന്നത് വന്ധ്യതയ്ക്കു കാരണമാകുമെന്നു പഠനം