KOYILANDY DIARY.COM

The Perfect News Portal

അഞ്ചാംപനി പ്രതിരോധം മതസംഘടനകളുടെ സഹായം തേടി ആരോഗ്യ വകുപ്പ്

കോഴിക്കോട്: നാദാപുരത്ത് അഞ്ചാംപനി പ്രതിരോധത്തിനായി കുട്ടികൾക്ക് വാക്സീൻ നൽകാൻ മാതാപിതാക്കൾ വിസമ്മതിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും മതസംഘടനകളുടെ  സഹായം തേടി.
നാദാപുരം പഞ്ചായത്തിൽ 26 കുട്ടികൾക്കാണ് നിലവിൽ അഞ്ചാംപനി സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു വയസിനുള്ളിൽ എടുക്കേണ്ട പ്രതിരോധ കുത്തി വെപ്പ് സ്വീകരിക്കാത്തവരാണ് രോഗബാധിതരായത്. വാക്സീൻ സ്വീകരിക്കാത്ത 355 കുട്ടികൾ ഇവിടെയുണ്ട്. ഇവർക്കായി ക്യാമ്പുകൾ തുടങ്ങിയിട്ടും, വീടുകളിലെത്തി വാക്സിൻ നൽകാൻ ശ്രമിച്ചിട്ടും വിരലിലെണ്ണാവുന്ന കുട്ടികൾക്ക് മാത്രമാണ് ഇതുവരെ കുത്തിവെപ്പെടുത്തത്.
വെള്ളിയാഴ്ച പള്ളികളിൽ ബോധവൽക്കരണം നടത്താനും മദ്രസകളിലെത്തുന്ന കുട്ടികൾ വാക്സിൻ സ്വീകരിച്ചെന്ന് ഉറപ്പുവരുത്താനും എടുക്കാത്ത കുട്ടികൾക്ക് മദ്രസകളിൽ വാക്സിൻ ക്യാമ്പ് നടത്താനും തീരുമാനിച്ചു. വീടുകൾ കയറിയിറങ്ങിയുള്ള ബോധവത്ക്കരണവും നടത്തുന്നുണ്ട്.
Share news