KOYILANDY DIARY.COM

The Perfect News Portal

ചക്കിട്ടപ്പാറ പഞ്ചായത്തുകാർ കടുവാ പേടിയിൽ

ചക്കിട്ടപ്പാറ പഞ്ചായത്തുകാർ കടുവാ പേടിയിൽ.. പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാർഡ് ഏഴിൽ  പെരുവണ്ണാമുഴി വട്ടക്കയത്ത് ജനവാസ മേഖലയിൽ കടുവയെത്തിയതായി സംശയം. ഇന്നലെ പുലർച്ചെ റബർ ടാപ്പിംഗിനു പോകുകയാ യിരുന്ന ദമ്പതികളാണു റോഡിൽ കടുവ നിൽക്കുന്നതായി അറിയിച്ചത്. അന്വേഷണത്തിൽ മറ്റു പലരും കടുവയെ കണ്ടതായി പറയുന്നുണ്ട്.
വനപാലകരും പോലീസും സ്ഥലത്തെത്തി നാട്ടുകാർ ക്കൊപ്പം പരിശോധന നടത്തി. കടുവ സാന്നിധ്യം മേഖലയിൽ ആശങ്കയും ഭയവും പരത്തിയിട്ടുണ്ട്. ഓനിപ്പുഴയുടെ ഓര മേഖലയാണു വട്ടക്കയം. മറുകര മലബാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനമേഖലയാണ്. ഇവിടെ നിന്നു വന്യ മൃഗങ്ങൾക്ക് പെട്ടെന്നു ജനവാസ മേഖലയിൽ എത്താൻ കഴിയും.
കാട്ടാന അടക്കം വന്യ ജീവികളുടെ ശല്യം നേരത്തെ തന്നെ ഇവിടെയുണ്ട്. പ്രദേശ ത്തെ തെരുവു വിളക്കുകൾ പ്രകാശിക്കാത്തത് കാരണം നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. കടുവയെ കണ്ടെത്താൻ തീവ്ര ശ്രമം നടത്തണമെന്ന് കർഷകസംഘം നേതാക്കൾ പറഞ്ഞു.
Share news