KOYILANDY DIARY.COM

The Perfect News Portal

പറവൂരിലെ കുമ്പാരി ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു ഹോട്ടൽ പൂട്ടാൻ ആരോഗ്യവകുപ്പ്

പറവൂരിലെ കുമ്പാരി ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തതിനെ തുടർന്ന് ഹോട്ടൽ പൂട്ടാൻ ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം. കേടായ ഭക്ഷണം ഉൾപ്പെടെ ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്ന ഭക്ഷ്യവസ്‌തുക്കൾ എല്ലാം ആരോഗ്യവകുപ്പ് പിടിച്ചെടുത്തു. ഇറച്ചിയും പച്ചക്കറിയുൾപ്പെടെ ഫ്രീസറിൽ പഴകിയ നിലയിൽ കണ്ടെത്തി.

കഴിഞ്ഞ ദിവസം പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എഴുപതുപേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ പറവൂരിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിൻ്റെ വ്യാപക പരിശോധന തുടരുകയാണ്.

Share news